‘നല്ല സമയം’ എന്ന തന്റെ പുതിയ സിനിമ തിയറ്ററില്‍ നിന്നും പിന്‍വലിക്കുന്നുവെന്ന് സംവിധായകന് ഒമര്‍ ലുലു. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fomarlulu%2Fposts%2Fpfbid02msZ1mQJs4k15DCfuQnZui4zWkmKCd1aqpqnNJMiAHuJdYdvaSgK5MpdaqPVtsNCwl&show_text=true&width=500
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലറിന് എതിരെ കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരം എക്സൈസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഡിസംബര്‍ 30നാണ് നല്ല സമയം തീയറ്ററില്‍ റിലീസിനെത്തിയത്.