കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 56
ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്.
റെയ്ഡില്‍ നിന്ന് കിട്ടിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തുടര്‍ ചോദ്യം ചെയ്യല്‍. അതേസമയം, അറസ്റ്റിലായ കൊച്ചിയിലെ അഭിഭാഷകന് മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ നാളെ കോടതിയില്‍ അപേക്ഷ നല്‍കും.