ശ്രീനഗർ: കശ്മീരിൽ ഭീകരാക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. രജൗരിയിലെ ഡാംഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രജൗരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 7.15 ന് രജൗരിയിലെ ധാൻഗ്രിയിലായിരുന്നു സംഭവം. അപ്പർ ധാൻഗ്രിയിലെ ഹയർസെക്കൻഡറി സ്കൂളിനു സമീപമുള്ള മൂന്നു വീടുകൾക്ക് നേരെ വെടിവയ്പുണ്ടാകുകയായിരുന്നു. തോക്കുമായെത്തിയ രണ്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയത്.
പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ നടത്തുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 മീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നുവീടുകളിലാണ് വെടിയൊച്ച കേട്ടതെന്ന് ജമ്മു എഡിജിപി മുകേഷ് സിങ് അറിയിച്ചു.
ആയുധധാരികളായ രണ്ടുപേർ ജനങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിനു പിന്നാലെ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി.
ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഡിസംബർ 16ന് നടന്ന ആക്രമണത്തിൽ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.