മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഈ സമയത്ത് നിരവധി തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നു. 11 പേരെ ഇതുവരെ പുറത്തെത്തിച്ചു. നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മറ്റ് ജീവനക്കാര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അതേസമയം, ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. സമീപ ജില്ലകളിലെ ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഫാക്ടറിയാണെന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.