പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണിത്. തൊട്ടു പിന്നാലെ ടോംഗ, സമോവ ദ്വീപുകളിലും പുതുവര്‍ഷമെത്തി. നാലരയോടെ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് 2023 -നെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലന്‍ഡാണ്.
ശേഷം ഓസ്ട്രേലിയയിലെ സിഡ്നിയിലും ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെ നവവര്‍ഷം പിറന്നു.