ആറ്റിങ്ങൽ ഇളബ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്ന സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് വിഷബാധയേറ്റത്. 20 കുട്ടികൾ ഉണ്ടായിരുന്നു. മൂന്നുപേർ കുഴഞ്ഞുവീണു.
വിഷബാധയേറ്റ കുട്ടികളെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.