തിരുവനന്തപുരം: ഡി ആർ അനില്‍ തിരുവനന്തപുരം കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനം രാജിവെച്ചു. കരാർ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആർ അനിലിനിലിന്റെയും ലെറ്റര്‍ പാഡിൽ കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ വന്നിരുന്നു. കത്തെഴുതിയെന്ന് ഡി ആർ അനിൽ സമ്മതിക്കുകയും ചെയ്തിരുന്നു.
മേയറുടേത് എന്ന പേരിലുള്ള കത്ത് വ്യാജമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നിലപാട്. ഇതിനിടെ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഡി ആർ അനിലിന്റെ മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിലവിലെ അന്വേഷണം പ്രഹസനമാണെന്നാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്.