തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ പി ജയരാജന് ഉന്നയിച്ച അനധികൃത സാമ്പത്തിക ആരോപണത്തില്‍ താത്കാലം ആന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇന്നു ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ തന്റെ ഭാഗം ഇപി ജയരാജന് വിശദീകരിച്ചെന്നാണ് സൂചന.
അതേസമയം, യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇപി തയ്യാറായില്ല. എല്ലാവര്ക്കും ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.