കൊച്ചി: പിടിയിലായ പോപ്പുലര്‍ ഫണ്ട് പ്രവര്ത്തകന് അഡ്വക്കേറ്റ് മുബാറക്ക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗമെന്ന് എന്‍ഐഎ. ആയോധന കല പരിശീലിച്ച മുബാറക്ക്, സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നുവെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.
ഇയാളുടെ വീട്ടില്‍ നിന്നും വാളും,മഴുവും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബാഡ്മിന്റണ്‍ റാക്കറ്റിനുള്ളിലാണ് ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. അതേസമയം, പിടിയിലായ മുബാറക്ക് നിയമവിദ്യാര്‍ത്ഥിയും കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്നയാളുമാണ്. കഴിഞ്ഞ ദിവസമാണ് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. സംസ്ഥാനത്തെ 56 ഓളം കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.