തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിലെ അപ്പീലുകളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കലോത്സവ വേദിയില്‍ ആരോഗ്യകരമായ മത്സരമാണ് ഉണ്ടാകേണ്ടതെന്നും മറിച്ച് ആര്‍ഭാടവും അനാരോഗ്യകരവുമായ കിടമത്സരത്തിനും വേദിയാകരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിജയവും പരാജയവും ആപേക്ഷികമാണ്. മത്സരത്തിലെ പങ്കാളിത്തമാണ് പ്രധാനമെന്നും മന്ത്രി വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.