ന്യൂ ഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം. ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, തായ്ലന്റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുമെന്നും ജാഗ്രത വര്‍ധിപ്പിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം ചൈനയില്‍ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. 10 ലക്ഷത്തിലേറെ പേര് നിലവില്‍ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയര്‍ഫിനിറ്റി’ പുറത്തുവിടുന്ന വിവരം. പ്രതിദിനം അയ്യായിരത്തിലേറെ പേര് രോഗം ബാധിച്ച് മരിക്കുന്നു.