പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. വെര്‍ച്വല്‍ ക്യൂ വഴി 32,281 തീര്‍ത്ഥാടകരാണ് നാളെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. മണ്ഡലകാലത്ത് 41 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്.