തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജനെതിരായ ആരോപണങ്ങളില്‍ ആദ്യ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ഈ വിഷയത്തില്‍ പിബിയില്‍ ഒരു ചര്‍ച്ചയും ഉണ്ടാകില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അതേസമയം, അനധികൃതമായി സ്വത്ത് സമ്പാദിച്ച് കണ്ണൂരില്‍ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും പടുത്തുയര്‍ത്തിയെന്നാണ് ഇപി ജയരാജനെതിരെയുള്ള പ്രധാന ആരോപണം. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃതമായി 30 കോടി സമ്പാദിച്ചുവെന്നും ഇ.പിയുടെ മകനും ഭാര്യയും റിസോര്‍ട്ടിന്റെ നടത്തിപ്പുകാരാണെന്നും പി ജയരാജന് ആരോപിച്ചിരുന്നു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും ഇപി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നും പി.ജയരാജന് സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടിരുന്നു.