ന്യൂ ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്ന് മോക്ഡ്രില്‍ സംഘടിപ്പിക്കും. ഓക്സിജന്‍ പ്ലാന്റ്, വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍, ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഉറപ്പാക്കാനാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
അതിനിടെ, വിദേശത്ത് നിന്നും വന്ന ഏഴു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബിഹാറിലെ ഗയ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളിലെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടന്, മ്യാന്മാര്, തായ്ലന്ഡ് , മലേഷ്യ, ദുബായി എന്നിവിടങ്ങളില്‍ നിന്നുമാണ് രോഗികളെത്തിയത്. ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.
അതേസമയം, എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍ മോക്ഡ്രിലിന് മേല്‍നോട്ടം വഹിക്കണമെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവിയ നിര്‍ദ്ദേശിച്ചു.
ന്യൂയര്‍ ആഘോഷങ്ങള്‍ വരാനിരികെ മാസ്കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.