കൊല്ലം: കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് (19) ആണ് മരിച്ചത്.
അഞ്ചുമാസം മുന്‍പായിരുന്നു ജന്നത്തിന്റെയും റാസിഫിന്റെയും വിവാഹം. വിദേശത്തായിരുന്ന റാസിഫ് ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ വീട്ടുകാര്‍ മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.