പത്തനംതിട്ട: ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ ഇന്ന്. ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ. തുടര്‍ന്ന് നാളെ രാത്രി നട അടക്കുന്നതോടെ മണ്ഡല കാല തീര്‍ത്ഥാടനം അവസാനിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നട തുറക്കുന്നതോടെ മകര വിളക്ക് ഉത്സവകാലത്തിനു തുടക്കമാകും.
അതേസമയം തിരക്ക് കൂടുന്ന സമയങ്ങളില്‍ പമ്പ മുതല്‍ തീര്‍ത്ഥാടകരെ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ ശബരിമലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.