ഛണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറില് വീണ്ടും പാക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാകിസ്താന് ഭാഗത്ത് നിന്നെത്തിയ ഡ്രോണ്‍ ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് അതിര്‍ത്തിയിലേക്ക് പാകിസ്താന് ഡ്രോണ്‍ അയക്കുന്നത്.
അതേസമയം, അതിര്‍ത്തിയിലെ സുരക്ഷാ വേലിയ്ക്ക് സമീപം തകര്‍ന്നു വീണ ഡ്രോണില്‍ നിന്നും ഒന്നും കണ്ടെത്താനായില്ല. അതിര്‍ത്തിയിലെ സൈനിക വിന്യാസം മനസ്സിലാക്കാനായി അയച്ച ഡ്രോണാണ് ഇതെന്നാണ് നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പ്രദേശത്ത് പോലീസും ബിഎസ്എഫും ചേര്‍ന്ന് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.