ഭീഷണിപ്പെടുത്തി ബ്ലൂ ഫിലിം നിര്‍മ്മാണം: മുഖ്യ പ്രതികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

 

കൊച്ചി: അശ്‌ളീല വെബ്സീരീസും, ഷോര്‍ട് ഫിലിമുകളും പ്രക്ഷേപണം ചെയ്തു വരുന്ന ‘യെസ്മ’ എന്ന ഓ.റ്റി.റ്റി പ്ലാറ്റഫോമിന്റെ നടത്തിപ്പുകാരിയായ ശ്രീല പി മണി എന്ന് വിളിക്കുന്ന ലക്ഷ്മി ദീപ്തയെയും, സി. ഇ. ഓ ആയ അബിസണ്‍.എ.എല്‍നെയും കോവളം പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ ഹൈ കോടതി ഉത്തരവ്.

യുവതിയെ ഭീഷണിപ്പെടുത്തി അശ്‌ളീല വെബ്സീരിസില്‍ അഭിനയിപ്പിച്ചു എന്ന് കോവളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യ പ്രതികള്‍ തിരുവനന്തപുരം സെഷന്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ ആണ് മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ ഹൈക്കോടതി സമീപിച്ചത്. എഗ്രിമെന്റ് പ്രകാരം പ്രതിഫലം വാങ്ങി അഭിനയിച്ചതിന് ശേഷം ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് കൂടുതല്‍ പണം പ്രതികളില്‍ നിന്ന് നേടാന്‍ ആണെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ കോടതി മുന്‍പാകെ ഹാജരാക്കിയിരിക്കുന്ന എഗ്രിമെന്റ് വ്യാജമാണെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ദീപക് ട്വിങ്കിള്‍ സനല്‍നു ഹൈക്കോടതിയെ ബോധ്യപ്പെടുത്തുവാന്‍ സാധിച്ചു.

കൂടാതെ    ഇര പ്രതികള്‍ക്ക് അങ്ങോട്ട് പണം കൊടുത്തു അശ്‌ളീല വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന വാട്‌സ്ആപ് മെസ്സേജ് കോടതി മുന്‍പാകെ വായിച്ചു കേള്‍പ്പിച്ചു. ഇനി ഇത്തരത്തിലുള്ള പരാതി പ്രതികള്‍ക്കെതിരെ ഉണ്ടായാല്‍ അതി കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പ്രത്യേകം എടുത്തുപറയുന്നു.