കല്‍പ്പറ്റ: കുളിക്കാനായി കുളിത്തിലിറങ്ങിയ പതിനേഴുകാരി മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ കുട്ടി തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ അനുവിനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടിലെത്തിച്ച അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: പ്രജി, മാതാവ്: സിന്ധു, ഏക സഹോദരന് ഷെയിന്‍ ബേസില്‍