ആലപ്പുഴ: നാഗ്പൂരില്‍ മരിച്ച കേരളത്തിന്റെ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം. രാവിലെ നിദ പഠിച്ചിരുന്ന സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്കെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കിയത്.
ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി നാഗ്പുരില്‍ എത്തിയതിന് പിന്നാലെയായിരുന്നു നിദയുടെ മരണം. താമസിക്കുന്ന ഹോട്ടലില്‍വച്ച് ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിദയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മരണ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.