ന്യൂഡല്‍ഹി: ചൈനയില്‍ കണ്ടെത്തിയ കൊവിഡ് ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി കേന്ദ്രം. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ രണ്ടു ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും.
കൂടാതെ, അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും മാസ്ക് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് അടുത്ത ഒരാഴ്ച്ചത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. അതേസമയം, കൊവിഡ് പരിശോധന ഫലം വീണ്ടും നിര്‍ബന്ധമാക്കുന്നതിനെ പറ്റിയും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.