പ്രേമത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന് ഒരുക്കിയ ‘ഗോള്‍ഡ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ഡിസംബര്‍ 29 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകര്‍ക്കു കാണാം.
നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോന്‍സ് ഒരുക്കുന്ന ചിത്രമായതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ചിത്രം റിലീസ് ചെയ്തത്. നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ നിറയുകയായിരുന്നു. ഡിസംബര്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ഓണം റിലീസ് ആയി എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഡിസംബര്‍ 1 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററില്‍ വര്‍ക്ക് ആവാത്ത ചിത്രമാണെങ്കിലും തങ്ങള്‍ക്ക് ലാഭമാണ് ഗോള്‍ഡ് ഉണ്ടാക്കിയതെന്ന് പൃഥ്വിരാജ് ഈയിടെ പറഞ്ഞിരുന്നു.
പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ വലിയൊരു താരനിരയും അണിനിരന്ന ചിത്രമായിരുന്നു ഗോള്‍ഡ്. അജ്മല്‍ അമീര്‍,കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്,റോഷന് മാത്യു, മല്ലിക സുകുമാരന്‍, ദീപ്തി സതി, ബാബുരാജ്, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, ഷമ്മി തിലകന്, അബു സലിം തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരന്നിട്ടുണ്ട്.
പൃഥ്വിരാജ് പ്രൊഡ്കഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-രാജേഷ് മുരുഗേശന്‍, ക്യാമറ- ആനന്ദ് സി. ചന്ദ്രന്, വിശ്വജിത്ത് ഒടുക്കത്തില്‍.