തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ ശ്രീലങ്ക വഴി കോമോറിന് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തിങ്കളാഴ്ച ശക്തമായ മഴയ്ക്കാണ് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഡിസംബര്‍ 26ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.