ഇടുക്കി : കുമളി ചെക്ക് പോസ്റ്റില്‍ അനധികൃത പണപ്പിരിവ് നടത്തിയ നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ജോസഫ്, ഉദ്യോഗസ്ഥരായ രവി, രഞ്ജിത് കവിദാസ്, ജെയിംസ് മാത്യു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്സൈസ് വിജിലന്‍സിന്റെ പരിശോധനയില്‍ ഓഫീസില്‍ നിന്നും കണക്കില്‍പെടാത്ത പണം പിടികൂടുകയും പണപ്പിരിവ് സ്ഥിരമായി നടത്തുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.