ന്യൂ ഡല്‍ഹി: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ സാന്നിദ്ധ്യം. അമൃത്സര്‍ ജില്ലയിലാണ് പാകിസ്ഥാനില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഡ്രോണ്‍ സുരക്ഷാ സേന കണ്ടെത്തിയത്.
സുരക്ഷാ സേന വെടിയുതിര്‍ത്തതിന് പിന്നാലെ ഏതാനും മിനിറ്റുകള്‍ ആകാശത്ത് വട്ടമിട്ട ഡ്രോണ്‍ പാക് ഭാഗത്തേക്ക് വീണു. നേരത്തെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ ഡ്രോണിന് നേരെ ഇന്ത്യന്‍ സേന വെടിയുതിര്‍ത്തിരുന്നു.
അതേസമയം, മൂടല്‍മഞ്ഞ് കനത്ത സാഹചര്യത്തില്‍ അതിര്‍ത്തിമേഖലയില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു.