കോട്ടയം: കോട്ടയത്ത് രണ്ട് നഴ്സിങ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. പാദുവ പന്നഗംതോട്ടില്‍ കുളിക്കാനിറങ്ങിയ നഴ്സിങ് വിദ്യര്‍ഥികളാണ് മുങ്ങിമരിച്ചത്. കരുനാഗപ്പളളി സ്വദേശികളായ അജ്മല്‍(21), വജന്‍(21) എന്നിവരാണ് മരിച്ചത്.
മീനച്ചിലാറിന്റെ കൈവഴിയായ പല്ലകം തോട്ടിൽ വൈകിട്ടാണ് അപകടം. കൊല്ലം ട്രാവന്‍കൂര്‍ കോളേജ് ഓഫ് നഴ്സിങിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പാദുവയിലുളള സഹപാഠിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇവര്‍. കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു.