തിരുവനന്തപുരം: ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ ആവേശത്തിനിടെ കേരളം കുടിച്ച് തീര്‍ത്തത്
50 കോടിയുടെ മദ്യം. ഓണത്തിനും വിഷുവിനും ക്രിസ്മസിനുമൊക്കെ സംസ്ഥാനത്ത് മദ്യവില്‍പ്പന പൊടിപൊടിക്കാറുണ്ടെങ്കിലും ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്.
അതേസമയം, ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് മലപ്പുറം ജില്ലയിലാണ്. തിരൂര്‍ ബെവ്കോ ഔട്ട്ലെറ്റില് മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു. തൊട്ടു പിറകില്‍ വയനാട് വൈത്തിരി ഔട്ട്ലെറ്റാണ്. ഇവിടെ 43 ലക്ഷത്തിന്റെ മദ്യം വിറ്റു. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റില് 36 ലക്ഷം രൂപയുടെ മദ്യവും വില്‍പ്പന നടത്തി.