ന്യൂ ഡല്‍ഹി: ആശ്വാസമായി കോവിഡ് കണക്കുകള്‍. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ ആഴ്ച്ച, 1103 കേസുകളാണ് സ്ഥിരീകരിച്ചത്. ലോക്ഡൌണ് പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം, മരണനിരക്കും കുറഞ്ഞിട്ടുണ്ട്. 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.