ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് സംഘടിപ്പിച്ച ക്രിട്ടിക്കൽ ഇൽനെസ്സ് ക്യാമ്പയിൻ തികച്ചും പുതുമയേറിയ ഒരു സംരഭം ആയിരുന്നു. 94 അംഗങ്ങൾ രെജിസ്റ്റർ ചെയ്ത് പങ്കെടുത്ത പരിപാടിയുടെ മുഖ്യ സ്പോൺസർ കോണ്ടിനെന്റൽ ഇൻഷുറൻ ബ്രോക്കേർസ്സ് ആയിരുന്നു. പ്രൈം മെഡിക്കൽ സെന്റർ വിദഗ്ദ്ധ ഡോക്ടർ അബ്ദുൽ സബൂഹ് അടുത്തിടെ ആണുങ്ങളിൽ കണ്ട് വരുന്ന പ്രോസ്റ്റേറ്റ് കാന്സറിനെക്കുറിച്ച് വിശദമായ വിവരണം നൽകുകയും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.
സ്ത്രീകളിൽ ഇപ്പോൾ സർവ സാധാരണയായ് കണ്ട് വരുന്ന സെർവിക്കൽ കാൻസർ എങ്ങനെ തുടക്കത്തിൽ തന്നെ കണ്ട് പിടിച്ച് തടയുവാൻ സാധിക്കും എന്നതും പ്രധാന ചർച്ചയിൽ ഗൈനക്കോളജി ഡോക്ടർ ശ്രീമതി റാണി നടരാജൻ വിശദികരിച്ചു. ഹൃദയാഘാതം പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും കുട്ടികളിലും ഇപ്പോൾ കണ്ട് വരുന്നു എന്ന് പ്രൈം മെഡിക്കൽ സെന്റർ കാർഡിയോളജി ഡോക്ടർ ശ്രീമതി സുമ വിശദികരിച്ച് സംസാരിച്ചു.
കോണ്ടിനെന്റൽ ഇൻഷുറൻസ് പ്രതിനിധി ശ്രീമതി ഗീതു കൃഷ്ണകുമാർ ക്രിട്ടിക്കൽ ഇൽനെസ്സ് പ്രൊട്ടക്ഷൻ എന്താണെന്നും അതിന്റെ വിവിധ പ്രയോജനങ്ങളും വിശദീകരിക്കുകയും ചെയ്തു.
ദുബൈ പ്രൊവിൻസ് സെക്രട്ടറി അബ്ദുൽ റഹീം ഷാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷൻ ശ്രീ ടി.എൻ കൃഷ്ണകുമാർ ഇത്തരത്തിൽ അംഗങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യ പരിരക്ഷ ചർച്ചകൾ തങ്ങൾ ഇനിയും ചെയ്യുമെന്ന് അറിയിച്ചു. പ്രവാസിനാട്ടിൽ തിരക്ക് പിടിച്ച ജീവിതത്തിൽ ആരോഗൃത്തിനും സ്വയപരിരക്ഷക്കും മുൻ കൈയെടുക്കണമെന്ന് അറിയിച്ചു.
ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ പോൾ ടി ജോസഫ്, പത്നി ശ്രീമതി ഷീല പോൾ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ശ്രീ ഷൈൻ ചന്ദ്രസേനൻ,ഗ്ലോബൽ അസ്സോസിയേറ്റ് സെക്രട്ടറി ശ്രീ രാജേഷ് പിള്ള, ഗ്ലോബൽ വിമൻസ് ഫോറം സെക്രട്ടറി ശ്രീമതി സിന്ധു, അജ്മാൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ ഡയസ് ഇടിക്കുള, ഷാർജ പ്രസിഡന്റ് ശ്രീ റെജി, കൺവീനർ ശ്രീമതി നിഷ ജിൻസ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തുകയുണ്ടായ്. മിഡിൽ ഈസ്റ്റ് ബിസ്സിനസ്സ് ഫോറം ചെയർമാൻ മനോജ് ജോസഫ്,ഷാജി ഡേസൻ,മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ AV ബൈജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദുബൈ പ്രൊവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി ഷക്കീല ഷാജി നന്ദി പറഞ്ഞ് പരിപാടികൾ അവസാനിച്ചു.