ന്യൂ ഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. തങ്ങളുന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് മനീഷ് തിവാരിയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് രാജ്യസഭാധ്യക്ഷന് നോട്ടീസ് തള്ളുകയായിരുന്നു.