ന്യൂഡല്‍ഹി; 2022 മിസിസ് വേള്‍ഡ് സൗന്ദര്യ മത്സരത്തില്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സര്‍ഗം കൗശല്‍. യുഎസിലെ ലാസ് വേഗസില്‍ നടന്ന മത്സരത്തില്‍ 63 രാജ്യങ്ങളാണ് പങ്കെടുത്തത്. മത്സരത്തില്‍ മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനം നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തെത്തിയത് മിസിസ് കാനഡയാണ്. കിരീടനേട്ടത്തിന്റെ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സര്‍ഗം കൗശാല്‍ സന്തോഷം പങ്കുവച്ചു. നീണ്ട കാത്തിരിപ്പിന് വിരാമം. 21 വര്‍ഷത്തിനുശേഷം കിരീടം തിരിച്ചെത്തി.- എന്നാണ് സര്‍ഗം കൗശാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം, 2001ല്‍ അദിതി ഗൗത്രികാര്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിനുശേഷം 21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് മിസിസ് ഇന്ത്യ പട്ടം എത്തുന്നത്. ജമ്മുവില്‍ ജനിച്ചു വളര്‍ന്ന സര്‍ഗം ഇപ്പോള്‍ മുംബൈയിലാണ് താമസം. ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം നേടിയശേഷം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് നേവി ഓഫിസറാണ്.