കൊല്ലം: ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കപ്പ് നേടിയതിന്റെ വിജയാഘോഷത്തിനിടെ പതിനേഴുകാരന് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.