ദോഹ: ഫിഫ ലോകകപ്പ് ഫൈനലിൽ മത്സരിക്കുന്ന ടീമുകളുടെ ലൈനപ്പ് പുറത്തുവന്നു. എയ്ഞ്ചൽ ഡി മരിയ അർജൻറീനൻ നിരയിൽ തിരിച്ചെത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്കി 4-4-2 ശൈലിയിലാണ് അര്‍ജന്റീന പരിശീലകന് ലിയോണല്‍ സ്കലോണി ഇന്ന് ടീമിനെ വിന്യസിക്കുന്നത്.
കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. ജിറൂര്‍ദിന്റെ ഫിറ്റ്നെസ് സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ജിറൂര്‍ദനെ ഇറക്കിയതോടെ അതെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമാക്കുകയാണ് ഫ്രാന്‍സ് പരിശീലകന് ദിദിയെര്‍ ദെഷാം. എംബാപ്പെക്കൊപ്പം വലതു വംഗില്‍ ഒസ്മാന്‍ ഡെംബലെയുമുണ്ട്,
ഗോള്‍ കീപ്പറായി ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് എത്തുമ്പോള്‍ പ്രതിരോധനിരയില്‍ കൗണ്ടെ, റാഫേല്‍ വരാനെ, ഡയോറ്റ് അപമെക്കാനോ, തിയോ ഹെര്‍ണാണ്ടസ് എന്നിവരാണുള്ളത്. ചൗമെനിയും, അന്റോണി ഗ്രീസ്മാനും ആഡ്രിയാന്‍ റാബിയോയും അടങ്ങുന്നതാണ് ഫ്രാന്‍സിന്റെ മധ്യനിര.
4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഇന്ന് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി എംബാപ്പെയും നാലു ഗോളുകളുമായി ജിറൂര്‍ദും ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുമ്പോള്‍ മധ്യനിരയില്‍ കളി മെനയുന്ന ഗ്രീസ്മാന് മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിനായി മെസിക്കും എംബാപ്പെക്കുമൊപ്പം മത്സരത്തിനുണ്ട്.
അർജൻറീന
എമി മാർട്ടിനെസ്, മൊളീന, റൊമേരോ, ഒടമെൻഡി, അക്യൂന, ഡേ പോൾ, ഫെർണാണ്ടസ്, മാക് അലിസ്റ്റർ, ഡി മരിയ, മെസി, അൽവാരസ്.
ഫ്രാൻസ്
ലോറിസ്, കൗണ്ടെ, ഉപമെകാനോ, വരണെ, ഹെർണാണ്ടസ്, റാഫിയോ, ഷുവാമെനി, എംബാപ്പൌ ഗ്രീസ്മാൻ, ഡെംബെലെ, ജിറൗദ്.
മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. മെസിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം. 2018 ൽ നേടിയ കിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് ഇറങ്ങുന്നത്.
35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം.