ചേര്‍ത്തല: ചേര്‍ത്തലയില്‍ പാചകവാതക സിലിണ്ടറില്‍നിന്ന് തീപടര്‍ന്നതിനെ തുടര്‍ന്ന് വീടും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായി കത്തി നശിച്ചു. ചേര്‍ത്തല നഗരസഭയിലെ ആഞ്ഞിലിപ്പാലത്തിനുസമീപം മധുരവേലി ബാബുവിന്റെ വീടാണ് കത്തിനശിച്ചത്. ആളപായമില്ല. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ ബാബുവും ഭാര്യ അംബികയും ഈസമയത്ത് വീട്ടിലില്ലായിരുന്നു.
അതേസമയം, അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു. പാചകവാതക സിലിണ്ടറിന്റെ നോബിന്റെ തകരാറാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു.