ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസില്‍ രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.
രഹ്ന ഫാത്തിമ കോടതി വ്യവസ്ഥകള്‍ പലതവണ ലംഘിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും അതുകൊണ്ടുതന്നെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജി തള്ളണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, സംസ്ഥാനത്തിനായി കൗണ്‍സില്‍ ഹര്‍ഷദ് വി ഹമീദാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ക്ഷേത്ര ദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നല്കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹര്‍ജി നല്‍കിയത്.