ന്യൂ ഡല്‍ഹി: നോയിഡ എക്സ്പ്രസ് ഹൈവേയിലുണ്ടായ ബസ് അപകടത്തില്‍ മൂന്നപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബി എച്ച് യു ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. രണ്ടു ബസ്സുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബിഹാറിലെ ഗയയില്‍ നിന്ന് വാരണാസിക്ക് വരികയായിരുന്ന ബസിന്റെ ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.