കൊല്ലം : ചിതറയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്. ഇന്നലെയാണ് ചിതറ ബൗണ്ടര്‍ ബുക്ക് സ്വദേശികളായ ഫിദാ ഫാത്തിമ , സിന്ധു, ഷിഹാബുദ്ദീന് എന്നിവരെയും മടത്തറ സ്വദേശികളായ രാഘവന്, ബിനു, ഫ്രാന്‍സിസ് എന്നിവരേയും തെരുവ് നായ കടിച്ചത്. പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകളൊന്നും ഗുരുതരമല്ല.