ദുബായ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി. 143 യാത്രക്കാരുമായി ഹൈദരബാദില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ 320 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണന്നും തകരാര്‍ പരിഹരിച്ച ശേഷം യാത്രക്കാരുമായി ഇതേ വിമാനം ദുബായിലേക്ക് തിരിച്ചെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.