തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കേസില്‍ പ്രതിയായ രാജേഷാണ് ജില്ലാ ജയിലെ സെല്ലിനുള്ളിലാണ് തൂങ്ങി മരിച്ചത്.
വ്യാഴാഴ്ച്ചയായിരുന്നു രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡില്‍ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ വിവാഹിതരായിരുന്ന ഇവര്‍ കഴിഞ്ഞ ഒരു മാസ കാലമായി അകന്നു കഴിയുകയായിരുന്നു. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പിന്തുടര്ന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. കിളിമാനൂരില്‍ പൊലീസ് സ്റ്റേഷന് സമാപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്.