തൃശ്ശൂര്‍: തൃശൂര്‍ ജില്ലയിലെ ശക്തന് ബസ് സ്റ്റാന്‍ഡില്‍ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേല്പിച്ചു. ആലപ്പുഴ സ്വദേശിയായ ഹരിയാണ് ആളുകളെ ബ്ലേഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചത്. ശക്തന് സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ന്നാണ് ആക്രമണം.
ഷാപ്പില് നിന്നും സ്റ്റാന്‍ഡിലെത്തിയ തൃശ്ശൂര്‍ സ്വദേശികളായ അനില്‍, മുരളി, നിഥിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിന്റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. പ്രതിയായ ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടാകാലോടെയായിരുന്നു സംഭവം.