ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കും മെസിയ്ക്കും പിന്തുണയുമായി ബ്രസീല്‍ മുന്‍ നായകന് കഫു. മെസി ലോക ചാമ്പ്യനാകരുതെന്ന് ചിന്തിക്കേണ്ട കാര്യമില്ലെന്നും അര്‍ജന്റീന കപ്പുയര്ത്തട്ടേയെന്നും കഫു പറഞ്ഞു. തുടര്‍ച്ചയായി മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ കളിച്ച ഏക താരമായ കഫു, 2002ല്‍ കിരീടം നേടിയ ബ്രസീല്‍ ടീമിന്റെ നായകന് ആയിരുന്നു.
എന്നാല്‍ ഫൈനലില്‍ ബ്രസീലിന്റെ പിന്തുണ ഫ്രാന്സിനാകണമെന്ന് ബ്രസീല്‍ മുന്‍ ഗോളി ജൂലിയോ സെസാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബ്രസീലുകാര്‍ അര്‍ജന്റീനയെ പിന്തുണയ്ക്കുന്നത് കാപട്യമാണെന്ന് ജൂലിയോ സെസാര്‍ പറഞ്ഞു. അതേസമയം, ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം. കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഏറ്റുമുട്ടും. ലുസൈല്‍ സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം.