വാഷിംഗ്ടണ്‍: മൈക്രോ ബ്ലോഗിംഗ് രംഗത്തെ ഇന്ത്യന്‍ കമ്പനിയായ കൂവിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. കൂഎമിനന്സ് എന്ന പേരിലുള്ള അക്കൗണ്ടാണ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി ആഗോള മാദ്ധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ കമ്പനിയായ കൂവിന്റെ ട്വിറ്റര്‍ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവരുടെ അക്കൗണ്ട് അടക്കം റദ്ദാക്കിയ നടപടിയ്ക്ക് പിന്നിലെ കാരണങ്ങള്‍ കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. അതേസമയം, എന്തുകൊണ്ടാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും അപ്രതീക്ഷിതമായ ഇത്തരം നടപടികള്‍ ആഗോള തലത്തില്‍ വലിയ പ്രത്യാഘാതകങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് കൂ സ്ഥാപകന്‍ മായങ്ക് ബിദാവാത്ക പറഞ്ഞു.
One of the Koo handles on Twitter just got banned. For what?! Because we compete with Twitter? So? Mastodon also got blocked today. How is this free speech and what world are we living in?
What’s happening here @elonmusk? @katienotopoulos @tculpan @PranavDixit @aubreyhirsch pic.twitter.com/av5KkkBqsV
— Aprameya 🇮🇳 (@aprameya) December 16, 2022