ലണ്ടന്‍: ബ്രിട്ടനിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകം. ഭാര്യയായ അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് യുകെ പൊലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. ഭര്‍ത്താവ് സാജുവിനെ 72 മണിക്കൂര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചു.
വ്യാഴാഴ്ചയാണ് അഞ്ജുവിനേയും രണ്ട് മക്കളേയും ബ്രിട്ടനിലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ജു ആശുപത്രിയിലേക്ക് പോകും വഴിയും കുട്ടികള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗംലം സ്വദേശിയാണ് അഞ്ജു. ഒന്നര വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. കെറ്ററിങ് ജനറല്‍ ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.