കാസര്‍ഗോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് സി കെ ശ്രീധരന്. ഒന്നാം പ്രതി പീതാംബരന് ഉള്‍പ്പെടെയുള്ള ഒമ്പത് പ്രതികള്‍ക്കുവേണ്ടിയാണ് ശ്രീധരന് ഹാജരാകുന്നത്.
ഫെബ്രുവരി രണ്ടിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കെയാണ് കെപിസിസി മുന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനുമായ സികെ ശ്രീധരന് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത്. ഈ അടുത്തിടെ സികെ ശ്രീധരന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
അതേസമയം, ഒന്നാം പ്രതി പീതാംബര്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍കുമാര്‍, പതിമൂന്നാം പ്രതി ബാലകൃഷ്ണന്, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്, 22 ഉം 23 ഉം പ്രതികളായ രാഘവന് വെളുത്തോളി, കെ.വി ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സികെ ശ്രീധരന് വാദിക്കുക.2019 ഫെബ്രുവരി 17 നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം 24 പേര് പ്രതികളാണ് കേസിലുള്ളത്.