ഹൈദരാബാദ്: എസ്എഫ്ഐ പ്രസിഡന്റായി വി പി സാനുവിനേയും ജനറല്‍ സെക്രട്ടറിയായി ബംഗാളില്‍ നിന്നുള്ള മയൂഖ് ബിശ്വാസിനേയും തെരഞ്ഞെടുത്തു. ഹൈദരാബാദില്‍ നടന്ന 17-ാം അഖിലേന്ത്യാ സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സാനു മൂന്നാം തവണയും മയൂഖ് രണ്ടാം തവണയുമാണ് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമായാണ് തുടര്‍ച്ചയായി മൂന്നാം തവണ പ്രസിഡന്റ് പദവിയില്‍ ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നത്.
കെ.അനുശ്രീ (കേരളം), സംഗീത ദാസ് (അസം), എ.അശോക് (ആന്ധ്രപ്രദേശ്), നാഗരാജു (തെലുങ്കാന), നിതീഷ് നാരായണന് (സെന്റര്‍), പ്രതികൂര്‍ റഹ്മാന് (ബംഗാള്‍) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ആദര്‍ശ് എം. സജി (സെന്റർ), പി.എം. ആര്‍ഷോ (കേരളം), ശ്രീജന് ഭട്ടാചാര്യ (ബംഗാള്‍), ദീപ്സിത ധര് (സെന്റര്‍), സന്ദീപന്‍ ദേവ് (ത്രിപുര), ദിനിത് ദണ്ഡ (സെന്റര്‍) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. നിരുബെന് (തമിഴ്നാട്), സുഭാഷ് ഝക്കര്‍ (രാജസ്ഥാന്), അമിത് താക്കൂര്‍ (ഹിമാചല്പ്രദശ്), ഐഷി ഘോഷ് (ഡല്‍ഹി) എന്നിവരെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.
19 അംഗ സമിതിയില്‍ ഒരു ഒഴിവുണ്ട്. 83 അംഗ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് ഒമ്പത് പേരും മൂന്ന് ഒഴിവുമാണുള്ളത്.