മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ടീം ക്യാപ്റ്റനും 2010 ലോകകപ്പ് ജേതാവുമായ സെര്‍ജിയെ ബുസ്ക്വെറ്റ്സ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
”ദേശീയ ടീമിനെ പ്രതിനിധീകരിക്കാനും അവരെ ലോകചാമ്പ്യന്മാരും യൂറോപ്യന്‍ ചാമ്പ്യന്മാരുമാക്കി ഉയര്‍ത്താന്‍ സഹായിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. 15 വര്‍ഷം നീണ്ട ആ യാത്ര ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കാലയളവില്‍ കൂടെ നിന്ന എല്ലാവര്ക്കും നന്ദി” – ബുസ്ക്വെറ്റ്സ് കുറിച്ചു.
ഖത്തര്‍ ലോകകപ്പില്‍ സ്പാനിഷ് ടീമിനെ നയിച്ചത് ബുസ്ക്വെറ്റ്സായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടായിരുന്നു ടീമിന്റെ മടക്കം.15 വര്‍ഷക്കാലം സ്പെയിന് ദേശീയ ടീമിനായി ബൂട്ടണിഞ്ഞ അദ്ദേഹം 143 മത്സരങ്ങളില്‍ കളത്തിലിറങ്ങി.