കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നേകാല്‍ കിലോയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയായ റിയാസിന്റെ പക്കില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ദിവസങ്ങള്‍ക്ക് മുമ്പും കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. കാസര്‍കോട് സ്വദേശി മുഹമ്മദാണ് ബട്ടണ്‍ രൂപത്തിലാക്കി സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.