കൊച്ചി: ശബരിമല കാനനപാതയിലെ രാത്രി നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അയ്യപ്പ ധര്‍മ്മ സംഘമാണ് ഹര്‍ജി നല്‍കിയത്. കാനനപാതയിലെ നിയന്ത്രണം കാനനക്ഷേത്രങ്ങളുടെ പ്രസക്തി നഷ്ടമാക്കുമെന്നും 24 മണിക്കൂറും തീര്‍ത്ഥാടകരെ കടത്തിവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ കാനനപാതയില്‍ വന്യമൃഗ സാന്നിധ്യം കൂടുതലാണെന്നും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുമെന്നും നിയന്ത്രണം തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
അതേസമയം, ഹര്‍ജിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് ദേവസ്വം ബഞ്ച് നിര്‍ദ്ദേശം നല്കി. ജില്ലാ പോലീസ് മേധാവി, വനംവകുപ്പ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരാണ് മറുപടി നല്‍കേണ്ടത്. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.