തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമെന്നും തന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, ചാന്‍സലര്‍മാര്‍ക്കുള്ള കാരണം കാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി തീരുമാനം അനുസരിച്ചാകുമെന്നും അദ്ദേഹം വ്യക്തമാക്കി.