ആലപ്പുഴ: എന്‍സിപി നേതാവ് ആര്‍ബി ജിഷയെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഭാര്യ ഷേര്‍ളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പിക്ക് അന്വേഷിക്കും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന നിയമമുള്ളതിനാലാണ് തീരുമാനം.
അതേസമയം, കേസില്‍ പരാതിക്കാരിയുടെ വിശദമായി മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. അതോടൊപ്പം ഹരിപ്പാട്ടെ എന്‍സിപി യോഗത്തില്‍ പങ്കെടുത്തവരുടെ സാക്ഷി മൊഴികളും രേഖപ്പെടുത്തും. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോയുടെ പൂര്‍ണരൂപം ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷമാവും തോമസ് കെ തോമസ് എംഎല്‍എയേയും ഭാര്യയേയും ചോദ്യം ചെയ്യുക.